ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു

ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു


മനാമ: ബഹ്‌റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ ഹൂറയിലെ എസ്എംഎസ് കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണം എന്ന് ഡോക്ടർ അഭിപ്രായപെട്ടു. കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിന് എല്ലാവിധത്തിലും ഉള്ള സഹായവും നൽകാൻ ഐ.സി.ആർ.എഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ തന്നെ പഴക്കം ചെന്ന സംഘടനയായ ബഹ്‌റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ എന്നും ജനകീയ വിഷയങ്ങളിൽ ആയിരുന്നെന്നും നവകേരളക്ക് എല്ലാവിധ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിവിധ കലാപരിപാടികളിൽ ക്യാമ്പംഗങ്ങൾ പങ്കാളികളായി. അംഗങ്ങളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് നവകേരള കുടുംബാംഗങ്ങൾ പിരിഞ്ഞത്.
പ്രവീൺ മേല്പത്തൂർ അധ്യക്ഷനായ യോഗത്തിൽ
ഇ.പി.അബ്‌ദുറഹ്‌മാൻ സ്വാഗതം പറഞ്ഞു.ലോക കേരള സഭ അംഗം ഷാജി മൂതല,എൻ.കെ.ജയൻ,
എ.കെ.സുഹൈൽ, ജേക്കബ് മാത്യു, അസീസ് ഏഴാംകുളം, ബിജു വർഗീസ് (എസ്എംഎസ് പ്രതിനിധി ) എന്നിവർ ആശംസകൾ അറിയിക്കുകയും കെ.രഞ്ജിത്ത് നന്ദി പറയുകയും ചെയ്തു. അജയകുമാർ, സതീഷ് ചന്ദ്രൻ, റെയ്സൺ വർഗീസ്,പി.വി.കെ.സുബൈർ, ആർ. ഐ. മനോജ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment