മെസ്സി സൗദി അറേബ്യയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടതായി സൂചന

  • Home-FINAL
  • Business & Strategy
  • മെസ്സി സൗദി അറേബ്യയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടതായി സൂചന

മെസ്സി സൗദി അറേബ്യയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടതായി സൂചന


റിയാദ്: മെസ്സി സൗദി അറേബ്യയിലേക്ക്. സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി മെസ്സി കരാർ ഒപ്പിട്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അൽ ഹിലാൽ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്.

സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്‌ർ ക്ലബ്ബിന്റെ ചിരവൈരികളാണ് അൽ ഹിലാൽ. പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ ഹിലാൽ നാലാം സ്ഥാനത്തും അൽ നസർ രണ്ടാമതുമാണ്. മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിയുമായി കരാറിനെക്കുറിച്ച് ക്ലബ് അധികൃതർ ചർച്ചകൾ നടത്തിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave A Comment