താനൂർ ബോട്ടപകട൦ ;ഐ.സി.എഫ് അനുശോചിച്ചു

താനൂർ ബോട്ടപകട൦ ;ഐ.സി.എഫ് അനുശോചിച്ചു


നിരവധി പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന സംഗമത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഓരോ ദുരന്തവും വലിയ പാഠമാണ് നമുക്ക് നല്‍കുന്നതെന്നും എല്ലാ മേഖലകളിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത്തായ ഇടപെടലുകള്‍ അധികാരികളില്‍ നിന്ന് ഉണ്ടാവണമെന്നും
ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി അഭിപ്രായപ്പെട്ടു. മരിച്ചവര്‍ക്ക് വേണ്ടി മയ്യത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥന മജ്‌ലിസും സുന്നി സെന്ററില്‍ നിര്‍വ്വഹിച്ചു.

Leave A Comment