ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മാതൃദിനത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മാതൃദിനത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മാതൃദിനത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു


വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാൻ ഇടപ്പാളയം – ബഹ്‌റൈൻ ലേഡീസ് ആൻഡ് കിഡ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിലാണ്  “എന്റെ അമ്മ” എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വ ഉപന്യാസമത്സരം ഒരുക്കുന്നത്

ബഹ്‌റൈനിൽ നിന്ന് പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ മെയ് 14 വരെയാണ് മത്സരം. തിരഞ്ഞെടുക്കുന്ന മികച്ച വിവരണത്തിന് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭുമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ വെച്ച് അനുമോദനത്തിനൊപ്പം, സമ്മാനവും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

നിങ്ങ്‌ളുടെ  സൃഷ്ടികൾ  edappalayam.bh@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 3453 9650 എന്ന  വാട്സ്ആപ്പ് നമ്പറിലേക്കോ അയച്ച് നൽകാം

മത്സരത്തെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾക്ക്  ഇടപ്പാളയം ബഹ്‌റൈന്റെ ഹെല്പ് ലൈൻ നമ്പറായ 3453 9650 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.

Leave A Comment