ഒഐസിസി അടൂരിന്റെ സ്നേഹാദരവ് മാതൃകാപരം;രാഹുൽ മാങ്കൂട്ടത്തിൽ.

  • Home-FINAL
  • Business & Strategy
  • ഒഐസിസി അടൂരിന്റെ സ്നേഹാദരവ് മാതൃകാപരം;രാഹുൽ മാങ്കൂട്ടത്തിൽ.

ഒഐസിസി അടൂരിന്റെ സ്നേഹാദരവ് മാതൃകാപരം;രാഹുൽ മാങ്കൂട്ടത്തിൽ.


മനാമ : പ്രവാസലോകത്തെ കരുതലിന്റെ സന്ദേശം ആണ് ഒഐസിസി അടൂരിന്റെ സ്നേഹാദരവ് എന്ന പേരിൽ ഒഐസിസി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്‌സ് മാർ തുടങ്ങിയവരെ ആദരിക്കുവാൻ നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്. കോവിഡ് കാലത്ത് ലോകം മുഴുവൻ മലയാളികളായ ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുവാനും, അഭിനന്ദിക്കുവാനും ഉണ്ടായസാഹചര്യം നമ്മുടെ മുന്നിലുണ്ട്. ഇതൊക്കെ കാണിക്കുന്നത് മലയാളികൾ ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകൾ മൂലമാണ് ആണ്.പക്ഷെ ഇങ്ങനെയുള്ള ആളുകൾക്ക് നമ്മുടെ സർക്കാരുകൾ വേണ്ട പ്രോത്സാഹനം നൽകുന്നുണ്ടോ എന്ന് പരിശോദിക്കേണ്ടിയിരിക്കുന്നു.നാടിന്റെ വികസനത്തിന്‌ പ്രവാസികളുടെ നിർലോഭമായ സംഭാവനകൾ ആണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു.ബഹ്‌റൈൻ പാർലമെന്റ് സെക്കന്റ്‌ ഡെപ്യുട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് ക്വരാത്തെ മുഖ്യ അതിഥിയായിരുന്നു. ഒഐസിസി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ജനറൽ കൺവീനർ സെയ്ദ് മുഹമ്മദ്‌ സ്വാഗതവും ജനറൽ സെക്രട്ടറി ഷിബു ബഷീർ നന്ദിയും പറഞ്ഞ യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എം ജി കണ്ണൻ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, കെ സി എ വൈസ് പ്രസിഡന്റ്‌ തോമസ് ജോൺ, അടൂർ ഒഐസിസി ട്രഷറർ ഷാജി കെ ജോർജ് എന്നിവർ പ്രസംഗിച്ചു.ഒഐസിസി നേതാക്കളായ മോൻസി തുമ്പമൺ, സിബി അടൂർ, സന്തോഷ്‌ തങ്കച്ചൻ, സുമേഷ് അലക്സാണ്ടർ,ക്രിസ്റ്റി പി വർഗീസ്, റെജി ചെറിയാൻ, ജോൺസൻ കല്ലുവിള, ജെനു കല്ലുംപുറം, ജിനു ഫിലിപ്പോസ്, ഷാജി ഡാനി, വിനോദ് ദാനിയേൽ,വർഗീസ് മോഡയിൽ മനേഷ് ശങ്കരംപള്ളിയിൽ,ഷിബു ജോർജ്, ഷിജു ഇ എസ്, ഷൈജു പന്നിവിഴ, ലൂക്കോസ് ഷാബു, റോഷൻ പറന്തൽ,സാബു നെടുമൺ, സാം മണക്കാല, വരുൺ പറക്കോട്, ബിനു കോട്ടമുകൾ, റെജി കോശി, ബിനു ചാക്കോ, തോമസ് പ്രിൻസ്, ബിജിമോൻ പി വൈ, ബിബിൻ ബാബു, സ്റ്റാൻലി കിളിവയൽ, സ്റ്റീഫൻ അടൂർ,വിനോദ് ജോൺ,ഷിജു കെ ജോർജ്, അച്ചൻ കുഞ്ഞ്, ജോമോൻ ബാബു, പ്രകാശ് കോശി, എബി ജോർജ്, ബാബു ജി വർഗീസ്, എബിൻ ജോർജ്, സിബിൻ തോമസ്, അനീഷ്‌ അലക്സ്‌, ബിജുമോൻ പി വൈ, മത്തായി സജി,സ്റ്റാലിൻ ജോർജ് ജെറി ഫിലിപ്പോസ്, ജോബി കുര്യൻ, പ്രമോദ് ജോർജ്,ഷിജു പി മത്തായി, ബിനു ജോർജ്, തോമസ് സാമൂവൽ, ഷിജു കെ ഉമ്മൻ, ബിനു മാത്യു, റെജി തുമ്പമൺ, ബിനു ജോൺ, ജെസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Leave A Comment