പാക്‌ട് അംഗങ്ങൾക്കായി ടെന്നീസ്,ക്രിക്കറ്റ് ടൂര്ണമെന്റുകൾ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • പാക്‌ട് അംഗങ്ങൾക്കായി ടെന്നീസ്,ക്രിക്കറ്റ് ടൂര്ണമെന്റുകൾ സംഘടിപ്പിച്ചു.

പാക്‌ട് അംഗങ്ങൾക്കായി ടെന്നീസ്,ക്രിക്കറ്റ് ടൂര്ണമെന്റുകൾ സംഘടിപ്പിച്ചു.


പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ), അംഗങ്ങൾക്കായി  മെയ് 12ന് 2023 ജൂഫെയ്‌ർ അൽ നജ്മ ബോട്ട് ക്ലബ്ബിൽ  വച്ച് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. ടീം ഡെവലപ്മെൻറ്, ടീം സ്പിരിറ്റ് വർധിപ്പിക്കുക  എന്ന ലക്ഷ്യവുമായി, രാജീവ് മേനോന്റെ നേതൃത്വത്തിൽ  നടത്തിയ പരിപാടി, വൻ വിജയമായിരുന്നു. HPCA ലെവൽ ഒന്നിന്റെ കോച്ച് ബില്ലി ആയിരുന്നു മുഖ്യ അതിഥി.

വൈകുന്നേരം 7 മണി മുതൽ പുലർച്ചെ  4  മണി വരെ നടന്ന ടൂർണമെന്റിൽ എട്ടു ടീമുകൾ മാറ്റുരച്ചു. വിജയികൾക്ക് പാക്‌ട് അംഗങ്ങൾ സ്പോൺസർ ചെയ്ത ട്രോഫികൾ വിതരണം ചെയ്തു.തേനൂർ  തെൻകൊമ്പൻസ് (ക്യാപ്റ്റൻ രാംദാസ് നായർ) ടൂർണമെന്റ് ചാന്പ്യൻസ് ആയി. ചിതലി ചക്കകൊമ്പൻസ് (ക്യാപ്റ്റൻ ശിവ് ദാസ് നായർ) ടൂർണമെന്റ് റണ്ണേഴ്സ് അപ് ഠ്രോഫി കരസ്ഥമാക്കി.

പുത്തൂർ പാരറ്റ്സ് ( ക്യാപ്റ്റൻ നൂപുര അശോക്) പാക്‌ട് 2020 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യന്മാരായപ്പോൾ ഷൊർണുർ  സ്പാരോസ് (ക്യാപ്റ്റൻ റിയ ഗണേഷ്)റണ്ണേഴ്സ്പ് ആയി കബീറും നൂപുര അശോകും  ടൂർണമെന്റ് ചാമ്പ്യന്മാരായി.

Leave A Comment