കർണാടക ഇനി സിദ്ധരാമയ്യ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂടെ ഡികെയും മന്ത്രിമാരും

  • Home-FINAL
  • Business & Strategy
  • കർണാടക ഇനി സിദ്ധരാമയ്യ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂടെ ഡികെയും മന്ത്രിമാരും

കർണാടക ഇനി സിദ്ധരാമയ്യ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂടെ ഡികെയും മന്ത്രിമാരും


ബെംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യവാചകം ചൊല്ലി അധികാരമേറ്റു. രാഹുൽ ഗാന്ധിയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ചടങ്ങിൽ പങ്കെടുത്തു.

ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെ ശിവകുമാർ സത്യവാചകം ചൊല്ലി അധികാരമേറ്റത്. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും പുറമെ ആദ്യഘട്ട മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തി.

Leave A Comment