ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

  • Home-FINAL
  • Business & Strategy
  • ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്


കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ കോടതി സംസ്ഥന സര്‍ക്കാരിന്‌ നോട്ടീസ് അയച്ചു.

വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് മനോജ് രാജഗോപാല്‍ പൊതുതാത്പര്യ
ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിനൊപ്പം ഈ ഹര്‍ജിയും ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

മെയ് 10 നാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിക്ക് ചികിത്സിക്കാനായി പൊലീസ് കൊണ്ടുവന്ന സന്ദീപ് എന്നയാള്‍, ആശുപത്രിയില്‍ വെച്ച് അക്രമാസക്തനാകുകയും ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപ് ഇപ്പോള്‍ ജയിലിലാണ്.

Leave A Comment