രാജീവ്‌ ഗാന്ധി നൽകിയ സംഭാവനകൾ അമൂല്യം; ഒഐസിസി

  • Home-FINAL
  • Business & Strategy
  • രാജീവ്‌ ഗാന്ധി നൽകിയ സംഭാവനകൾ അമൂല്യം; ഒഐസിസി

രാജീവ്‌ ഗാന്ധി നൽകിയ സംഭാവനകൾ അമൂല്യം; ഒഐസിസി


മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധി രാജ്യത്തിന്‌ നൽകിയ സംഭാവനകൾ അമൂല്യമാണ് , അത് പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കാൻ നേതാക്കൾ തയാറാകണം എന്നും രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചാരണത്തിന്റെ ഭാഗമായി ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
നമ്മുടെ രാജ്യം ശാസ്ത്ര – സാങ്കേതിക മേഖലയിലും, വിവരസാങ്കേതിക മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഉണ്ടാക്കിയ മുന്നേറ്റത്തിന് രാജ്യം എന്നും രാജീവ്‌ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു എന്നും നേതാക്കൾ അഭിപ്രായപെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി നേതാക്കളായ മനു മാത്യു, നിസാർ കുന്നത്ത്കുളത്തിങ്കൽ, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി ശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഷാജി സാമൂവൽ,സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജേക്കബ് തേക്ക്തോട്, സിൻസൺ പുലിക്കോട്ടിൽ, സൈദ് മുഹമ്മദ്‌, സുനിത നിസാർ, അലക്സ്‌ മഠത്തിൽ, എബ്രഹാം ജോർജ്, ഷിബു ബഷീർ, ബൈജു ചെന്നിത്തല,കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, ഷാജി ഡാനി, അലക്സ്‌ ദാനിയേൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി.

Leave A Comment