മാർച്ച് 15 മുതൽ മാർച്ച് 30 വരെ ഐമാക് കൊച്ചിൻ കലാഭവൻറെ സെഗയ,ഗുദൈബിയ ബ്രാഞ്ചുകളിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഒരുക്കുന്ന പ്രീ സമ്മർ ക്യാമ്പിൽ ഡാൻസ് , മ്യൂസിക്,ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിങ്ങ് , ആര്ട്ട് ആൻഡ് ക്രാഫ്റ്റ് ,സ്റ്റോറി ടെല്ലിങ് ,മെമ്മറി ടെസ്റ്റ് ,ക്വിസ്,സ്കിൽ ഡെവലെപ്മെന്റ് തുടങ്ങിയവ കുട്ടികൾക്ക് കളിചിരികൾക്കൊപ്പം ആസ്വദിച്ച് വിദഗ്ധരും പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം സായക്തമാക്കാം.മാത്രമല്ല പ്രീ -സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മാർച്ച് 30ന് ഐമാക് കൊച്ചിൻ കലാഭവന്റെ പതിമൂന്നാമത് വാർഷിക ആഘോഷവേദിയിൽ അനുബന്ധമായി നടക്കുന്ന പ്രീ-സമ്മർ ക്യാമ്പിൻ്റെ ഗ്രാർഡ് ഫിനാലെയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരവും നൽകും.എല്ലാ’ കുട്ടികളേയും ഈ , പ്രീ-സമ്മർ ക്യാമ്പിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി imac
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി 38096845 , 38342900, 38094806 / 17695607 എന്നീ നമ്പറുകളിൽ വിളിച്ചും www.bahrainmediacity.com എന്ന വെബ് സൈറ്റിലെ ഈ ലിങ്ക് വഴിയും https://form.jotform.com/210823457341047 രജിസ്ട്രേഷൻ നടത്താ൦ . പ്രീ-സമ്മർ ക്യാമ്പിലേക്ക് കുട്ടികൾക്ക് എത്തിച്ചേരുവാൻ ട്രാൻപോർട്ടേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.