നാച്ചോ ബഹ്‌റൈൻ കർഷകശ്രീ പുരസ്കാരം സീസൺ II ജൂൺ 3ന്

  • Home-FINAL
  • Business & Strategy
  • നാച്ചോ ബഹ്‌റൈൻ കർഷകശ്രീ പുരസ്കാരം സീസൺ II ജൂൺ 3ന്

നാച്ചോ ബഹ്‌റൈൻ കർഷകശ്രീ പുരസ്കാരം സീസൺ II ജൂൺ 3ന്


മാനമ: ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ പുരസ്കാരത്തിന്റെ രണ്ടാമത്തെ അവാർഡ് നിശ ജൂൺ 3-ന് ബഹ്‌റൈൻ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്ററന്റിൽ വെച്ച് നടക്കും.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യ അതിഥിയായി നടക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ എന്നിവർ പങ്കെടുക്കും.സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള പ്രഗൽഭരുടെ പിന്തുണയും പ്രോത്സാഹനവും പരിപാടിയെ ജനകീയമാക്കിയെന്ന് സംഘാടകർ അറിയിച്ചു.മത്സർത്ഥികളുടെ ആത്മാർത്ഥതയെയും പരിശ്രമത്തെയും എന്തിനെക്കാളും വിലമതിക്കുന്നെന്നും, ഈ സംരംഭം മറ്റുള്ളവർക്കും പ്രചോദനമായിക്കൊണ്ട് കൃഷിയെ സ്നേഹിക്കാനും തന്നാലാകുന്നത് അതിനുവേണ്ടി ചെയ്യാനും കഴിയട്ടെയെന്നുമുള്ള പ്രത്യാശ നാച്ചോ പങ്കുവെച്ചു.

ബഹ്റൈനിലെ സാംസ്കാരിക രംഗത്തെ നിരവധിപേരുടെ സന്നിദ്ധ്യത്തിൽ നാച്ചോ കർഷകശ്രീ പുരസ്കാരം പ്രഖ്യാപിച്ച് സമർപ്പിക്കുമെന്ന് നാച്ചോ കുടുംബം അറിയിച്ചു.ഈ വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ്സ്‌ വിജയിയും ഐലൻഡ് ടോപ്പറുമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ശ്രീമതി : കൃഷ്ണ ആർ നായരെ നാച്ചോ ഫുഡ്‌ ബഹ്‌റൈൻ പ്രസ്തുത പരിപാടിയിൽ ആദരിക്കും.നാട്ടറിവും, ഞാറ്റുവേല പാട്ടുകളുമായി ബഹ്‌റൈൻറെ സ്വന്തം സഹൃദയ നാടൻ പാട്ടുസംഘവും വേദിയിലുണ്ടാകും.

Leave A Comment