ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു.


മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2023 ഒക്ടോബർ 15 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് ചെയർമാൻ സനീഷ് കെ പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ മുതിർന്ന അംഗം വി.എൻ വാസപ്പൻ ചടങ്ങുകളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിക്കുകയുണ്ടായി സെക്രട്ടറി ബിനുരാജ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു.

വിദ്യാരംഭ ദിവസമായ ഒക്ടോബർ 24ന് രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത് കുരുന്നുകൾക്ക് ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ ജിതിൻ രാജ്(3335 5812) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് ( 3434 7514) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave A Comment