ഗുരുദേവ സോഷ്യൽ സൊസൈറ്റി സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ കുട്ടികളെ ആദരിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ കുട്ടികളെ ആദരിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ കുട്ടികളെ ആദരിച്ചു


മനാമ: സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ ഈ വർഷം സി.ബി.എസ്.ഇ വിജയികളായ കുടുംബാംഗങ്ങളുടെ കുട്ടികളെ കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ വച്ച് നടന്ന ചടങ്ങിലാണ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ സൊസൈറ്റിയുടെ ഉപഹാരം നൽകി ആദരിച്ചത്.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും മലയാളം പാഠശാല ജനറൽ കൺവീനർ അജിത് പ്രസാദ് നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷൻ ബഹറിൻ ചാപ്റ്ററിന്റെ കീഴിലുള്ള G S S മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും പാഠശാല ജനറൽ കൺവീനർ അജിത്ത് പ്രസാദ് (3961 3858) കോർഡിനേറ്റർ ദേവദത്തൻ (3605 0062) എന്നിവരുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment