ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി “ഗുരുദീപം 2023″നാളെ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

  • Home-FINAL
  • Business & Strategy
  • ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി “ഗുരുദീപം 2023″നാളെ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി “ഗുരുദീപം 2023″നാളെ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ( S N C S) 2022 _ 2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും , അവാർഡ് ദാനത്തിന്റെയും സംഗീത നിശയുടെയും ഒരുക്കങ്ങൾ പൂർത്തിയായി . നാളെ വെള്ളിയാഴ്ച (2023 മാർച്ച് 17ന്) ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിലാണ് പരിപാടി നടത്തപ്പെടുന്നത് . പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതിഥികൾ എത്തിത്തുടങ്ങിയെന്നും ഭാരവാഹികൾ അറിയിച്ചു .

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബഹ്‌റിനിലെ കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഒരു ഇടവേള യ്ക്കുശേഷമാണ് ഒരു മെഗാപ്രോഗ്രാമുമായി എത്തുന്നത്. 2023 മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 5.30 pm മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഏഴു ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഫ്ളോട്ടുകളുടെയും , കലാരൂപങ്ങളുടെയും , ചെണ്ട മേളത്തിന്റെയും അകമ്പടിയോടുകൂടി വർണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും .108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ് എൻ സി എസിലെ യുവ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും.

തുടർന്ന് നടക്കുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനോരോഹണ ചടങ്ങിൽ ബി കെ ജി ഹോൾഡിംഗ് ചെയർമാനും എം ഡിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശ്രീ കെ ജി ബാബുരാജ് രക്ഷാധികാരിയായ പരിപാടിയിൽ , ശിവഗിരി മഠം ധർമ്മസംഘം പ്രസിഡൻറ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികൾ , ഇന്ത്യൻ എംബസി പ്രതിനിധികൾ , ബഹ്‌റൈൻ സോഷ്യൽ മിനിസ്ട്രി പ്രതിനിധികൾ എന്നിവർക്കൊപ്പം ,ഇന്ത്യൻ ലോകസഭാംഗം ശ്രീ. അടൂർ പ്രകാശ് M.P മുഖ്യതിഥിയായും ,മുൻ കേരള നിയമസഭാംഗവും മികച്ച വാഗ്മിയുമായ ശ്രീ. കെ എൻ എ ഖാദർ വിശിഷ്ടാതിഥിയായും പങ്കെടുക്കുന്നു . പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ പൊതുസമൂഹത്തിൽ നൽകിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളെ മാനിച്ചു വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ഗുരുവിന്റെ നാമധേയത്തിൽ ആദരിക്കുന്നു .

ബഹ്‌റൈൻ പൊതുസമൂഹത്തിനു നൽകുന്ന മികച്ച സംഭാവനകളെ മാനിച്ചു മെഗാമാർട് സൂപ്പർമാർക്കറ്റിനു “ഗുരുസ്‌മൃതി ” അവാർഡും , ആതുരസേവന രംഗത്തു അൽ ഹിലാൽ ഹോസ്പിറ്റൽ നൽകുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കു ” ഗുരുസാന്ത്വനം ” അവാർഡും , യുവ ബിസ്സിനെസ്സ് സംരംഭകന് നൽകുന്ന “ഗുരുസമക്ഷം” അവാർഡ് മാസ്റ്റർ കാർഡ് കൗൻറി ഹെഡ് ശ്രീ . വിഷ്ണു പിള്ളയ്ക്കും , മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശ്രീ . ഫ്രാൻസിസ് കൈതാരത്ത് നു ” ഗുരുസേവ ” അവാർഡും നൽകും .
കൂടാതെ കഴിഞ്ഞ രണ്ടു ഭരണസമതി അംഗങ്ങളെ അവരുടെ നിസ്തുലമായ പ്രവർത്തനങ്ങളെ മാനിച്ച് ആദരിക്കും
ഈ മെഗാപരിപാടിക്ക് മാറ്റേകുവാൻ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും ,ശ്യാം ലാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് .ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തൊട്ടടുത്ത ദിവസം (ശനിയാഴ്ച) 2023 മാർച്ച് 18 ന് സെഗയായിലെ KCA ഹാളിൽ വച്ച് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , മുൻ നിയമസഭാംഗം മികച്ച വാഗ്മിയുമായ കെ എൻ എ ഖാദർ , ബഹറൈൻ സെൻറ് മേരീസ് ചർച്ച് വികാരി ഫാദർ പോൾ മാത്യു എന്നിവർ പങ്കെടുക്കുന്ന മതസൗഹാർദ്ദ സമ്മേളനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ സുനീഷ് സുശീലൻ 36674139 , ജനറൽ സെക്രട്ടറി സജീവൻ വി. ആർ 39824914 , വൈസ് ചെയർമാൻ സന്തോഷ് ബാബു 33308426 , മെമ്പർഷിപ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ 34203049 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Leave A Comment