2023-ലെ ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്സ്പോയിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡിൽ, ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് (BIA), ബാഗേജ് ഡെലിവറിക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയും, മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് ജീവനക്കാർക്കുള്ള അവാർഡ് നേടുകയും ചെയ്തു.
ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ സായിദ് ആർ അൽ സയാനിയും ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫലയും വിമാനത്താവളത്തിനുവേണ്ടി അവാർഡുകൾ ഏറ്റുവാങ്ങി.ഏറ്റവും വലിയ വാർഷിക ആഗോള വിമാനത്താവള ഉപഭോക്താക്കളുടെ സംതൃപ്തി രേഖപ്പെടുത്തുന്ന സർവേയിലൂടെ ഉപഭോക്താക്കളുടെ അഭിപായങ്ങൾ കണക്കിലെടുത്താണ് ഇത്തരം അവാർഡുകൾക്ക് എയർ പോർട്ടുകളേയും അനുബന്ധ പ്രവർത്തനങ്ങളെയും പരിഗണിക്കുന്നത്.ലോകത്തിലെ മുൻനിര വിമാനത്താവളങ്ങളിൽ തങ്ങളുടെ സ്ഥാനം മുൻപന്തിയിൽ എത്തിച്ച് കൊണ്ടിരിക്കുന്ന ബിഐഎയുടെ നേട്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ പൊൽ തുവൽ കൂടിയാണ് ഈ പുതിയ അംഗീകാരം