സൗദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;2 കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.

  • Home-FINAL
  • Business & Strategy
  • സൗദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;2 കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.

സൗദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;2 കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.


റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ മറ്റു നടപടികൾ പുരോഗമിക്കുന്നു. ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശികളായ ഫൈസലും അദേഹത്തിന്റെ കുടുംബവുമാണ് ത്വായിഫിൽ അപകടത്തില്‍ പെട്ടത്. അപകടത്തിൽ ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍ ഫൈസൽ, അഹിയാന്‍ ഫൈസൽ, ഭാര്യയുടെ മാതാവ് സാബിറ അബ്ദുൽഖാദർ (55) എന്നിവരാണ് മരിച്ചത്.

ഖത്തറിലെ ദോഹ ഹമദ് മെഡിക്കൽ സിറ്റിയിൽ ജോലി ചെയ്തു വരുന്നത് ഫൈസലിന്റെ കുടുംബം പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ്. ഇന്നലെ രാവിലെ ഏകദേശം പത്തരയോടെയാണ് ഫൈസലും കുടുംബവും മക്കയിലേക്ക് യാത്ര തിരിച്ചത്. ത്വായിഫിലേക്ക് എത്താൻ ഏകദേശം 71 കിലോമീറ്റർ അകലെയാണ് അപകടം. പുലർച്ചെ സുബ്ഹി നിസ്കാരം നിർവ്വഹിക്കാൻ വാഹനം നിർത്തിയിരുന്നു. ശേഷം യാത്ര തിരിച്ച ശേഷമാണ് അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. വാഹനം മറിഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ എന്നാണ് ഫൈസൽ പറഞ്ഞത്. അപകടത്തിൽ രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ മാതാവ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

ഫൈസലും ഭാര്യാ പിതാവും ത്വായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ പരിക്ക് ഗുരുതരമല്ല. ഫൈസലിന്റെ ഭാര്യ സുമയ്യ, പിതാവ് അബ്ദുൽ ഖാദർ എന്നിവർക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ല. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. പേരിക്കേറ്റ മറ്റുള്ളവരെ കൂടുതൽ സൗകര്യമുള്ള മറ്റു ആശുപത്രിയിൽ മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മക്കയിലുള്ള ഇവരുടെ ബന്ധുക്കൾ ത്വായിഫിൽ എത്തിയിട്ടുണ്ട്.

Leave A Comment