ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.


മനാമ:ബഹ്‌റൈനിൽ നിരവധി വർഷങ്ങളായി , കലാരംഗത്ത് വിവിധ മത്സര വേദികളിൽ ,തുടർച്ചയായി ഒട്ടനവധി പ്രതിഭകളെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധരും,പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം, കുട്ടികൾക്ക് കളിയും ചിരിയുമായി ഈ വർഷത്തെ വേനൽ അവധി ആസ്വദിക്കാനും അതോടൊപ്പം തന്നെ ക്ലാസ്സുകളും ലഭ്യമാക്കുന്ന രീതിയാണ് പതിവുപോലെ IMACകൊച്ചിൻ കലാഭവൻ ഈവര്ഷവും ഒരുക്കിയിരിക്കുന്നത്. 

സമ്മർ ക്ലാസിന്റെ ഭാഗമാകുന്നവർക്ക് യൂത്ത് ഡെവലപ്പ്മെന്റ് പ്രോഗ്രാം,യോഗ, തുടങ്ങിയ വർക്ക് ഷോപ്പുകളുമുണ്ടാവും. കൂടാതെ കഴിവ് തെളിയിക്കുന്ന കുട്ടികളിൽ താല്പര്യമുള്ളവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓൺലൈൻ ചാനലുകളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നതിനുള്ള അവസരം നൽകും എന്നതും മറ്റ് സമ്മർക്ളാസുകളിൽ നിന്നും ഐമാക് കൊച്ചിൻ കലാഭവൻറെ സമ്മർ ക്ലാസ്സുകളെ വേറിട്ടു നിർത്തുന്നു.കൂടാതെ മത്സരങ്ങളും, ഗെയിമുകളും,മൂവി ടൈമും , സെലിബ്രിറ്റി കളുമായുള്ള ഇന്ററാക്ഷൻസും ഫീൽഡ് ട്രിപ്പും ഉൾപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ സമ്മർ ക്ലാസ് കുട്ടികളുടെ വേനലവധിക്കാലം ആസ്വാദ്യകരവും ആഹ്‌ളാദപ്രദവുമാക്കും എന്നതിൽ സംശയമില്ല.

സമ്മർ ക്ലാസിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും,ക്ലാസിന്റെ സമാപനത്തോടനുബന്ധമായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരം നൽകും.മാത്രമല്ല ബിഎംസി ഗ്ലോബൽ ലൈവ് ചാനലിൽ ഗ്രാൻഡ് ഫിനാലെ തത്സമയം പ്രക്ഷേപണവും ചെയ്യുന്നതാണ്.

കൂടാതെ ആദ്യത്തെ 25 കുട്ടികൾക്ക് അഡ്മിഷൻ ഫീസ് തികച്ചും സൗജന്യമാണെന്നും.എല്ലാ' കുട്ടികളേയും സ്നേഹത്തോടെ ഈ വർഷത്തെ സമ്മർ ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായും ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഗതാഗത സൗകര്യ൦ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി 38096845,--38342900,--38094806,--17695607 എന്നീ നമ്പറുകളിൽ വിളിക്കാം ഒപ്പം www.bahrainmediacity.com സന്ദർശിക്കാവുന്നതാണ്.

Leave A Comment