ബിഡികെ – അൽ റബീഹ് സൗജന്യ മെഡിക്കൽ ക്യാമ്പ്

ബിഡികെ – അൽ റബീഹ് സൗജന്യ മെഡിക്കൽ ക്യാമ്പ്


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ജൂലൈ 7 വെള്ളിയാഴ്ച വൈകീട്ട് 4:30 മുതൽ 9:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പും തികച്ചും സൗജന്യമായി നടത്തുന്നതാണ്. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി ചെക്കപ്പുകൾ വേണ്ടവർക്ക് ഓരോന്നിനും 3 ദിനാർ വീതവും രണ്ടും ഒന്നിച്ചു ചെയ്യുന്നവർക്ക് 5 ദിനാറും നൽകി ടെസ്റ്റ് നടത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും.

രക്തദാനത്തിൽ പങ്കാളികൾ ആവുന്ന ബിഡികെ അംഗങ്ങൾക്കും രക്തദാന ക്യാമ്പുകളിൽ ബിഡികെ യുമായി സഹകരിക്കുന്ന സംഘടനയിലെ അംഗങ്ങൾക്കുമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 33015579, 39125828, 39842451, 36377837 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. രെജിസ്ട്രേഷൻ ലിങ്ക്:
https://surveyheart.com/form/6491152d64062f4b89335b55

Leave A Comment