കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി


മക്ക: ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സ്ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Leave A Comment