സുഗതാജ്ഞലി കാവ്യാലാപന മത്സരം നാളെ

സുഗതാജ്ഞലി കാവ്യാലാപന മത്സരം നാളെ


മനാമ:മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം നാളെ (2023 ജൂൺ 23 വെള്ളിയാഴ്ച) രാവിലെ 9.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടക്കും.

ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് മലയാള കവിതയെ കൈപിടിച്ചുയര്‍ത്തിയ കവി വൈലോപ്പിള്ളി ശ്രീധരമോനോന്
സ്മരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ കവിതകൾ മാത്രം ഉൾപ്പെടുത്തിയാണ് മത്സരം.മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതൽ വർഷം തോറും നടത്തി വരുന്ന മത്സരത്തിൻ്റെ മൂന്നാം പതിപ്പാണിത്.

ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ചാപ്റ്റർതലത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർ ജൂലൈയിൽ മലയാളം മിഷൻ നടത്തുന്ന ആഗോള ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് സംഘാടകർ അറിയിച്ചു

Leave A Comment