ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ പ്രവർത്തനം ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ പ്രവർത്തനം ആരംഭിച്ചു.

ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ പ്രവർത്തനം ആരംഭിച്ചു.


മികച്ച ഗുണനിലവാരവു൦,വ്യത്യതമായ ഡിസൈനിങ്ങു൦ സ്വർണ്ണാഭരണങ്ങളിൽ ഒരുക്കി ലോകമെമ്പാടും 200-ലധികം ഔട്ട്‌ലെറ്റുകളുമായി സ്വർണ്ണവ്യാപാര രംഗത്ത് അതിവേഗം വളച്ച കൈവരിച്ച പ്രമുഖ ജ്വല്ലറി ശൃംഖലയായ ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ലുലുഗ്രുപ്പിന്റെ ബഹ്‌റൈൻ, ഈജിപ്ത് ഡയറക്ടർ ജൂസർ രൂപവാല,ജവഹറ ജ്വല്ലറി ഓവർസീസ് സെയിൽസ് മാനേജർ ഗഫൂർ മുഹമ്മദ്‌ , അസിസ്റ്റന്റ് മാനേജർ ഓപ്പറേഷൻ ആൻറ് എച്ച്.ആർ ബഹ്‌റൈൻ പങ്കജ് പഞ്ചാബി ഐമാക് ബഹ്‌റൈൻ മീഡിയ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ഡെയ്‌ലി ട്രൂബ്യൂൺ എം.ഡി പി.ഉണ്ണികൃഷ്ണൻ, തുടങ്ങിയ ക്ഷണിക്കപ്പെട്ട നിരവധി അതിഥികളുടേയും സാന്നിധ്യത്തിൽ ജവഹറ ജ്വല്ലറി ഡെപ്യൂട്ടി സിഇഒ മുഹമ്മദ് തംജിദ് അബ്ദുല്ല പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ജവഹറ ജ്വല്ലറി ഗ്രൂപ്പിന്റെ ലോകമെമ്പാടുറ്റുമുള്ള 200-ലധികം ശാഖകളുടെ പ്രവർത്തങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും, ബഹ്‌റൈനിൽ ഈ വർഷം രണ്ട് പുതിയ ശാഖകൾ കൂടി തുറക്കുമെന്നും അദ്ദേഹം ബി എംസി ന്യൂസിനോട് പറഞ്ഞു.

Leave A Comment