ബഹ്‌റൈൻ ഇന്ത്യാ കൾചറൽ ആന്റ് ആർട്‌സ് സർവീസിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച യോഗാ ദിനം ആചരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്ത്യാ കൾചറൽ ആന്റ് ആർട്‌സ് സർവീസിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച യോഗാ ദിനം ആചരിച്ചു

ബഹ്‌റൈൻ ഇന്ത്യാ കൾചറൽ ആന്റ് ആർട്‌സ് സർവീസിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച യോഗാ ദിനം ആചരിച്ചു


മനാമ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിച്ചു യോഗ ദിനം ആചരിച്ചു . അൽ നജ്മ മൈതാനത്തു നടന്ന യോഗ ദിനത്തിൽ സ്വദേശികളും പ്രവാസികളും അടക്കം രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു . ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അഹമ്മദ് , ബികാസ് പ്രസിഡന്റ് ഭഗവാന്‍ അസര്‍പോട്ട, മുഹമ്മദ് അല്‍ കൂഹേജി, യൂസഫ് ലോറി, ഡോ. കോമള്‍, പ്രകാശ് ദേവ്ജി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു .

അന്താരാഷ്ട്ര യോഗ ദിനത്തിനായി കൈകോർത്ത പ്രവാസി സംഘടനകളോട് ഇന്ത്യൻ എംബസ്സി പ്രതിനിധി ഇജാസ് അഹമ്മദ് നന്ദി അറിയിച്ചു . മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി തുടങ്ങിയ ബഹ്‌റൈനി പ്രമുഖരെ സംഘാടകർ മൊമെന്റോ നൽകി ആദരിച്ചു . പൊതു സമ്മേനത്തിനു ശേഷം യോഗ അധ്യാപകൻ രുദ്രേഷ് സിഗിന്റെ നിയന്ത്രണത്തിൽ യോഗ അഭ്യാസം നടന്നു . കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ യോഗ അഭ്യാസത്തിൽ പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത എല്ലാ സംഘടനകൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു

Leave A Comment