ബഹ്റൈനിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം

ബഹ്റൈനിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം


ഇനി പ്രാർത്ഥനയുടെയും ആത്മ സംസ്കരണത്തിന്റെയും നാളുകൾ പുണ്യങ്ങളുടെ പൂക്കാലവുമായി റമദാൻ വ്രതാരംഭത്തിന് ബഹ്റൈനിൽ നാളെ തുടക്കമാകും. സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട്  ശഅ്ബാന്‍‍ 30 പൂര്‍ത്തിയാക്കി മാർച്ച് 23 വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ചന്ദ്രദർശന സമിതിയാണ് പ്രഖ്യാപിച്ചത്.

ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ, ഡോ. ശൈഖ് ഫരീദ് ബിൻ യാക്കൂബ് അൽ മെഫ്ത, ഡോ. ശൈഖ് ഇബ്രാഹിം ബിൻ റാഷിദ് അൽ മെറിഖി, ശൈഖ് റാഷിദ് ബിൻ ഹസൻ അൽ ബൗനൈൻ എന്നിവരടങ്ങിയ സമിതി സുപ്രീം കൗൺസിലിൽ യോഗം ചേർന്നാണ്  ഇക്കാര്യങ്ങൾ അറിയിച്ച്ത്.  സാക്ഷിമൊഴികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്ലാമിക് അഫയേഴ്സ് ആസ്ഥാനം അറിയിച്ചു. തദവസരത്തിൽ, സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് രാജാവ് ഹിസ് മജസ്റ്റി  ഹമദ് ബിൻ ഈസ അൽ ഖലീഫ,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, , രാജകുടുംബാംഗങ്ങൾ , ബഹ്റൈനിലേയും,അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ ജനതയ്ക്കും ആശംസകൾ നേർന്നു.

Leave A Comment