ദില്ലിയില്‍ വീണ്ടും ഭൂചലനം

ദില്ലിയില്‍ വീണ്ടും ഭൂചലനം


ദില്ലി: വൈകിട്ട് 4.41 നാണ് ദില്ലി-എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ദില്ലിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ചൊവ്വാഴ്ച ദില്ലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രി 10.22 ന് ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് പറയുന്നു.

Leave A Comment