ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.

  • Home-FINAL
  • Business & Strategy
  • ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.

ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ ) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മൈന്റ് എംപവറിംഗ് അവയർനസ്സ് ക്ലാസ്സ് കെ.എസ്.സി.എ ( എൻ.എസ്.എസ്) ഹാളിൽ സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഈ വിഷയം മാനസ്സിക സംഘർഷ മനുഭവിക്കുന്ന നിരവധി പേർക്ക് ഒരു സാന്ത്വനമായി മാറി. പ്രമുഖ സൈക്കോളജിസ്റ്റും കൗൺസിലറും കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പർ കൂടി ആയ പി.കെ മുഹമ്മദ് ഫാസിൽ, സർട്ടിഫൈഡ് മൈന്റ് കോച്ചും പതിനഞ്ച് വർഷത്തിൽ കൂടുതൽ അധ്യാപികയുമായ മിസ്സ് ജിജി മുജീബ് എന്നിവർ ചേർന്ന് ക്ലാസ്സ് നയിച്ചു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷസ്ഥാനം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലീം, ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ്, എൻ.എസ്.എസ് പ്രസിഡണ്ട് പ്രവീൺ നായർ, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ എന്നിവർ ആശംസകളും എക്സിക്യട്ടീവ് മെമ്പറായ ബബീന സുനിൽ നന്ദിയും അറിയിച്ചു. സാന്ദ്ര നിഷിൽ നിയന്ത്രിച്ച യോഗത്തിൽ ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ, എക്സിക്യുട്ടീവ് മെമ്പർ മാരായ അരുൺ പ്രകാശ്, മുനീർ മുക്കാളി,ബവിലേഷ് , പ്രജിത്ത് ചേവങ്ങാട്ട്, രജീഷ് മടപ്പള്ളി, പ്രമോദ്, സജിത്ത്, സജ്ന ഷനൂബ്, ഷീജ നടരാജ് എന്നിവർക്ക് പുറമെ കെ.പി.എഫ് മെമ്പർമാരും ലേഡീസ് വിംഗ് അംഗങ്ങളും മറ്റ് നിരവധി പേരും പങ്കെടുത്തു

Leave A Comment