പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ:ജോർജ് മാത്യുവിനേയും കുടുബത്തിനേയും ആദരിച്ച് ബി.എം.ബി.എഫ്

  • Home-FINAL
  • Business & Strategy
  • പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ:ജോർജ് മാത്യുവിനേയും കുടുബത്തിനേയും ആദരിച്ച് ബി.എം.ബി.എഫ്

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ:ജോർജ് മാത്യുവിനേയും കുടുബത്തിനേയും ആദരിച്ച് ബി.എം.ബി.എഫ്


മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന കച്ചവട രംഗത്ത് ഏറെ സുപരിചിത കൂട്ടായ്മയായ ബി എം ബി എഫ് എന്ന ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ചെയർമാൻ ഡോ ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ് മാത്യുവിനും കുടുബത്തിനും പ്രൗഡഗംഭീരമായി മലയാളി ബിസിനസ് ഫോറം ആദരവ് നൽകി.ബി എം ബി എഫ് കുടുബഗാംഗങ്ങളും ,സാമൂഹ്യ സേവന മേഖലയിലേയും,കച്ചവട രംഗത്തെയും പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ വിശിഷ്ടാതിഥിയായി ഗൾഫ് മേഖലയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും യോഗാ ട്രെയിനിയുമായ ബഹ്റൈൻ സ്വദേശിനി ഡോ ഫാത്തിമ്മ അൽ മൻസൂരിയുടെ സാനിധ്യത്തിൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സദസ്സിനെയും അതിഥികളെയും സ്വാഗതം ചെയ്ത് സംസാരിച്ചു.ഇന്ത്യൻ സമൂഹത്തിലെ മലയാളികളുടെ അഭിമാനമായ പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ പ്രവാസി സമൂഹത്തിൽ പ്രശസ്തരായ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്,മുൻ സമാജം പ്രസിഡന്റ് കെ ജനാർദ്ദനൻ,ബി എം സി ചെയർമാൻഫ്രാൻസിസ് കൈതാരത്ത്,മാധ്യമപ്രവർത്തകൻപ്രദീപ് പുറവങ്കര എന്നിവർ ഡോ ജോർജ് മാത്യുവിന്റെ ബഹ്റൈനിലെ സേവനങ്ങളെ പറ്റി സംസാരിച്ചു.

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ, ബി കെ എസ് എഫ് ഭാരവാഹി നെജീബ് കാലായി,ലോക കേരള സഭ അംഗം സി വി നാരായണൻ,മുതിർന്ന സാമൂഹ്യ പ്രവർത്തകൻ കെ ആർ നായർ,കുടുംബ സഹൃദവേദി രക്ഷാധികാരി അജിത് കുമാർ,ഗൾഫ് മാധ്യമം ഭാരവാഹിജലീൽ അബ്ദുള്ള,ഇ.വി.രാജീവൻ,റെഷീദ് മാഹി,മോനി ഒടികണ്ടത്തിൽ,സോവിച്ചൻ,അജയ് കൃഷ്ണൻ എന്നിവരും ഡോ ജോർജുമാത്യുവുമായിട്ടുള്ള അനുഭവങ്ങൾ പങ്ക് വെച്ച് സംസാരിച്ചു.

ആദരിക്കൽച്ചടങ്ങിൽ ബഹ്റൈനിൽ അഞ്ച് പതിറ്റാണ്ടായി കച്ചവടം നടത്തുന്ന ബി എം ബി എഫ് മുതിർന്ന അംഗം കാദർ സാഹിബ് ഡോ ജോർജ് മാത്യുവിന് പൊന്നാട അണിയിച്ച് തുടക്കം കുറിച്ചു തുടർന്ന് ഫാത്തിമ്മ അൽ മൻസൂരി വിശിഷ്ട ഫലകം നൽകി.ഭരണ സമിതി അംഗങ്ങളായ അശറഫ് മായഞ്ചേരി,അനീഷ് കെ വി, അശറഫ് ഫേഷൻ ഗ്രൂപ്പ്,പി കെ വേണുഗോപാൽ,അൻവർ കണ്ണൂർ,മൂസ്സഹാജി,നെജീബ് കടലായി എന്നിവർ ചേർന്ന് കിരീടം,പൊന്നാട,ഫലകം എന്നിവ ഡോ ജോർജ് മാത്യുവിനും അന്നമ്മ ജോർജ് മാത്യുവിനും അണിയിച്ച് കൈമാറിയത് വേറിട്ട ചടങ്ങായിമാറി.

വിശിഷ്ടാതിഥി ഫാത്തിമ അൽ മൻസൂരിക്കുള്ള ഫലകം പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബി സമ്മാനിച്ചു.തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ തന്റെ ദീർഘകാല ബഹ്റൈൻ പ്രവാസ ജീവിതത്തിൽ തന്റെ എളിയ ജീവിതത്തിൽ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും ഉപരിയായി മനുഷ്യ ജന്മങ്ങളെ സ്നേഹിക്കുവാനും ജീവിതത്തിലുണ്ടാവുന്ന തെറ്റുകളെ മനസ്സിലാക്കി ജീവിക്കുവാനും താഴെ തട്ടിലുള്ളവരെയും ഉയർന്ന വരെയും ഒരു പോലെ സ്നേഹയും സന്തോഷവും നൽകി ജീവിതചര്യയാക്കി മാറ്റുവാനും ദൈവ വിശ്വാസിയാവാനും ഉപദേശിച്ചു.

ബിസിനസ് ഫോറം ചെയർമാനായി കഴിയുന്ന പ്രശ്നങ്ങൾക്ക് എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടങ്കിൽ അത് ബി എം ബി എഫിന്റെ കൂട്ടായ്മയുടെ നന്മയുള്ള ഐക്യം കൊണ്ട് മാത്രമാണന്നും അതിന് എന്റെ കൂടെ പ്രവർത്തിച്ച എല്ലാവരോട് എന്റെ കടപ്പാട് അറിയിക്കുകയാണന്നും അദ്ദേഹം എടുത്തു പറഞ്ഞു.വിവിധ സംഘടനകളുടെ ഉത്തരവാദിത്യം ഏറ്റെടുത്തപ്പോൾ ഒക്കെ അതെല്ലാം ജനകീയമാക്കുവാനും ശ്രമിച്ചിട്ടുണ്ടന്നും നീണ്ട കൈയ്യടികളോടെ നിറഞ്ഞ സദസ്സിൽ പ്രസ്താവിച്ചു

ആരോഗ്യബോധവൽക്കരണത്തോട് തുടങ്ങിയ ചടങ്ങ് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഡോ അമൽ അബ്രഹാം അവതരിപ്പിച്ചു.ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഡോ ഫാത്തിമ്മ അൽ മൻസൂരി സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ കൈമാറി പ്രോഗ്രാമിന് സഹകരിച്ച ഡാറ്റാ മാർക്ക്,ബഹ്‌റൈൻ മീഡിയ സിറ്റി വീഡിയോ പ്രസന്റേഷന് ശബ്ദം നൽകിയ സെമീർ പൊന്നാനി എന്നിവർക്കും ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. കെ.എം.മാത്യുവിന്റെ അഛായൻ കവിതയും ചടങ്ങിന് മാറ്റ് കൂട്ടി.കാസിം പാടത്തെ കായിൽ,അൻവർ കണ്ണൂർ,നാദിർ ബഷീർ,അനൂഷ സുർജിത്ത്,ജൂലി സാറ,സുവിജ അരവിന്ദ് എന്നിവർ നിയന്ത്രിച്ച ചടങ്ങിന് ഭരണ സമിതി ഭാരവാഹി പി കെ വേണുഗോപാൽ നന്ദി പറഞ്ഞു.

 

 

Leave A Comment