അറഫ പ്രസംഗം ഇത്തവണ മലയാളത്തിലേക്കും വിവർത്തനം ചെയ്യും

  • Home-FINAL
  • Business & Strategy
  • അറഫ പ്രസംഗം ഇത്തവണ മലയാളത്തിലേക്കും വിവർത്തനം ചെയ്യും

അറഫ പ്രസംഗം ഇത്തവണ മലയാളത്തിലേക്കും വിവർത്തനം ചെയ്യും


മക്ക∙ അറഫ പ്രസംഗം ഇത്തവണ  മലയാളത്തിലേക്കും വിവർത്തനം ചെയ്യും. മലയാളം കൂടാതെ  ഫ്രഞ്ച്, ഇംഗ്ലീഷ്, പേർഷ്യൻ, ഉറുദു, ഹൗസ, റഷ്യൻ, ടർക്കിഷ്, പഞ്ചാബി, ചൈനീസ്, മലായ്, സ്വാഹിലി, സ്പാനിഷ്, പോർച്ചുഗീസ്, അംഹാരിക്, ജർമൻ, സ്വീഡിഷ്, ഇറ്റാലിയൻ, ബോസ്നിയൻ, ഫിലിപ്പിനോ എന്നീ ഭാഷകളിൽ കൂടി പ്രസംഗം കേൾക്കാമെന്ന് ഡപ്യൂട്ടി ജനറൽ പ്രസിഡന്റ് അഹമ്മദ് അൽ ഹമീദി പറഞ്ഞു. മനാറത്ത് അൽ ഹറമൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രക്ഷേപണം ചെയ്യുക.ഇതുവഴി 30 കോടി പേർക്ക് അറഫ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹറംകാര്യ തലവൻ ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു. പണ്ഡിതൻ യൂസുഫ് ബിൻ സഈദ് അറഫ പ്രഭാഷണത്തിന് നേതൃത്വം നൽകും.

Leave A Comment