ഐമാക്ക് കൊച്ചിൻ കലാഭവനിൽ ഈ വർഷത്തെ സമ്മർ ക്ലാസുകൾക്ക് വർണ്ണശഭളമായ തുടക്കം.

  • Home-FINAL
  • Business & Strategy
  • ഐമാക്ക് കൊച്ചിൻ കലാഭവനിൽ ഈ വർഷത്തെ സമ്മർ ക്ലാസുകൾക്ക് വർണ്ണശഭളമായ തുടക്കം.

ഐമാക്ക് കൊച്ചിൻ കലാഭവനിൽ ഈ വർഷത്തെ സമ്മർ ക്ലാസുകൾക്ക് വർണ്ണശഭളമായ തുടക്കം.


മനാമ:

ബഹ്‌റൈനിലെ പ്രശസ്ത കലാവിദ്യാലയമായ ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസുകൾക്ക് ഇന്ന് (ജൂലൈ 2ന് ) തുടക്കമായി.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഒന്നാം ദിനത്തിൽ രേഖപ്പെടുത്തിയത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും, ഐമാക്ക് കൊച്ചിൻ കലാഭവനെ നെഞ്ചിലേറ്റിയ കുട്ടികൾക്കും,രക്ഷിതാക്കൾക്കും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും ചെയർന്മാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

നൂറിൽ അധിക൦ കുട്ടികളുമായി ഇന്ന് (ജൂലൈ 2ന് ) തുടക്കമായ ഐമാക്ക് കൊച്ചിൻ കലാഭവനിലെ ഈ വർഷത്തെ സമ്മർ ക്ലാസുകൾ ഓഗസ്റ്റ് 31 വരെയാണ് നടക്കുക. സമ്മർ ക്ലാസിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 വരെ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാട്ടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഫൈൻ ആർട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെയുള്ള കുട്ടികൾക്ക് താത്‌പര്യമുള്ള വിഷയങ്ങളിൽ അടിസ്ഥാന പരിശീലനമാണ് നൽകുക. കലാരംഗത്ത് ബഹ്‌റൈനിൽ നിരവധി വർഷക്കാലമായി തുടർച്ചയായി വിവിധ മത്സര വേദികളിൽ ഒട്ടനവധി പ്രതിഭകളെ സൃഷിടിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധരും പ്രഗൽഭരുമായ അദ്ധ്യാപർ നയിക്കുന്ന ക്ലാസുകളിൽ കളിചിരികളു൦ , സന്തോഷവും,പങ്കിട്ട് കുട്ടികൾക്ക് 3 വിഷയങ്ങളിൽ ഓരോ ദിവസവും പ്രത്യേക പരിശീലനവും ഇതോടൊപ്പം ലഭിക്കും.

സമ്മർ ക്ലാസിൽ കഴിവ് തെളിയിക്കുന്ന കുട്ടികളിൽ താല്പര്യമുള്ളവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓൺലൈൻ ചാനലുകളിൽ കലാപ്രകടനങ്ങക്കും അവസരം നൽകും.മത്രമല്ല സമ്മർ ക്ലാസിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും, ക്ലാസിന്റെ സമാപനത്തോടനുബന്ധമായി നടക്കുന്ന ഗ്രാർഡ് ഫിനാലെയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരവും നൽകുമെന്നും ഐമാക്ക് കൊച്ചിൻ കലാഭവൻ ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി 38096845/ 38342900 എന്നീ നമ്പറുകളിൽ വിളിക്കാം. അല്ലെങ്കിൽ www.bahrainmediacity.com സന്ദർശിക്കാ

Leave A Comment