ഗുരുദേവ സോഷ്യൽ സൊസൈറ്റി ” ഗുരുദീപം” അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി ” ഗുരുദീപം” അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ” ഗുരുദീപം” അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.


മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽബി.കെ.ജി ഹോൾഡിങ്ങ് ചെയർമാൻ .കെ.ജി ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും ശതാബ്ദി സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിക്കുകയുണ്ടായി.എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ആശംസ അറിയിച്ച് സംസാരിച്ചു.സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment