ഷാജന്‍ സ്‌കറിയക്കായി പോലീസ് തെരച്ചില്‍ വ്യാപകം; മറുനാടന്‍ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്; കംപ്യൂട്ടറുകളെല്ലാം പിടിച്ചെടുത്തു.

  • Home-FINAL
  • Business & Strategy
  • ഷാജന്‍ സ്‌കറിയക്കായി പോലീസ് തെരച്ചില്‍ വ്യാപകം; മറുനാടന്‍ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്; കംപ്യൂട്ടറുകളെല്ലാം പിടിച്ചെടുത്തു.

ഷാജന്‍ സ്‌കറിയക്കായി പോലീസ് തെരച്ചില്‍ വ്യാപകം; മറുനാടന്‍ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്; കംപ്യൂട്ടറുകളെല്ലാം പിടിച്ചെടുത്തു.


29 കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ്പുകള്‍ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെയാണ് നടപടി. മുഴുവന്‍ ജീവനക്കാരുടെ ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയായിരുന്നു നടപടി.

സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ 2 ജീവനക്കാരുടെ വീടുകളില്‍ ഇന്നെലെ രാവിലെ പൊലീസ് പരിശോധന നടന്നിരുന്നു. പട്ടത്തുള്ള ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. നടപടിയെതുടര്‍ന്ന് മറുനാടന്‍ മലയാളി മാധ്യമത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാവിലെയോടെ നിലച്ചു.

Leave A Comment