അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി.

  • Home-FINAL
  • Business & Strategy
  • അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി.

അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി.


മനാമ: അറിവിന്‍റെ അനുഭവങ്ങളുടെയും ലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാംപിന് തുടക്കമായി. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’ ന് കഴിഞ്ഞ ദിവസം വെസ്റ്റ് റിഫയിലെ ദിശ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു. സമ്മർ വെക്കേഷൻ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും ഉള്ളവരാക്കുകയും മൽസരാത്മക ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് ക്യാംപ് ലക്ഷ്യമിടുന്നത്. ഉയർന്ന പൗരബോധവും കാഴ്ചപ്പാടും ഭാവിയെക്കുറിച്ച് പ്രതീക്ഷയുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയും ഇതിലൂടെ ഉദ്ദേശിക്കുന്നതായി ക്യാംപ് ഡയറക്ടർ എംഎം സുബൈർ പറഞ്ഞു.

കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ജനറേഷൻ വിടവുകളുടെ അകലം കുറക്കുവാൻ ഇത്തരം ക്യാംപുകളിൂടെ സാധിക്കുമെന്ന് പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർ നുഅ്മാൻ വയനാട് അഭിപ്രായപെട്ടു.രക്ഷിതാക്കളുടെ വാശികൾ അടിച്ചേൽപിക്കുന്നതിനു പകരം അവരെ കേൾക്കുവാനുള്ള മനസ്ഥിതി കൈവരിക്കേണ്ടതുണ്ടെന്ന് കൗൺസിലറും സിനിമ സംവിധായകനും അഭിനേതാവുമായ അൻസാർ നെടുമ്പാശ്ശേരി പറഞ്ഞു.


വയനാടും അൻസാർ നെടുമ്പാശ്ശേരിയും നുഅ്മാൻ വയനാടും നേതൃത്വം നൽകുന്ന ക്യാംപ് കുട്ടികൾക്ക് നവ്യാനുഭവമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.എം സുബൈർ സ്വാഗതവും, മലർവാടി കേന്ദ്ര കൺവീനർ ലുബ്ന ഷഫീഖ് നന്ദിയും പറഞ്ഞു. ശൈഖ ഫാതിമ പരിപാടി നിയന്ത്രിച്ചു. ഫ്രന്‍റ്സ് വൈസ് പ്രസിഡന്‍റ് ജമാൽ ഇരിങ്ങൽ, ടീൻസ് കേന്ദ്ര കോർഡിനേറ്റർ ഇൻചാർജ് റഷീദ സുബൈർ, ഫ്രന്‍റ്സ് ആക്ടിങ് ജനറൽ സെക്രട്ടറി യൂനുസ് രാജ് ക്യാംപ് കൺവീനർ ജാസിർ പി.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave A Comment