ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം.

  • Home-FINAL
  • Business & Strategy
  • ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം.

ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം.


മനാമ:ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയെ 2023 ജൂൺ മാസത്തിലാണ് ബഹ്‌റൈനിൽ വീട്ട് ജോലിക്കായി ഷിഹാബ് ,വിഗ്നേഷ് ബാബു എന്നിവർ ചേർന്ന് എത്തിക്കുന്നത്.തുടർന്ന് സ്വദേശിയുടെ വീട്ടിൽ ജോലിയിൽ പ്രവേശിച്ച ലതക്ക് ബിപി കൂടുകയും,ശരീരമാസകലം നീര് വെക്കുകയും ചെയ്തു.അവടെ നിന്നും വിഘ്‌നേഷും,ഷിഹാബും ചേർന്ന് ഇവരെ ഏജെൻസിയുടെ മുറിയിൽ പൂട്ടിയിട്ട് ഭക്ഷണമോ,മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട ഇവരെ തിരിച്ച് നാട്ടിലേക്ക് നാട്ടിലേക്ക് തിരികെ അയക്കണമെങ്കിൽ രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടതായും ഇവർ ആരോപിക്കുന്നു. ഈ വിവരങ്ങൾ അറിഞ്ഞ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടുകയും ഐവൈസിസി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും അദ്ദേഹം വഴി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തും എംബസ്സി പ്രതിനിനിധികളും ചേർന്ന് അവരെ രക്ഷപെടുത്തി നാട്ടിൽ കയറ്റി വിടുകയും ചെയ്തു.ഈ വിഷയത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച പിന്തുണ പ്രശംസനീയവുമാണ്. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് എത്തുന്നവർ നോർക്കയുമായും,രജിസ്റ്റേർഡ് ഏജൻസികളും വഴി രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് എത്തണമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment