ദുബായ് ഭരണാധികാരിയെ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടി; ഞെട്ടൽ മാറാതെ മലയാളി കുടുംബം

  • Home-FINAL
  • Business & Strategy
  • ദുബായ് ഭരണാധികാരിയെ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടി; ഞെട്ടൽ മാറാതെ മലയാളി കുടുംബം

ദുബായ് ഭരണാധികാരിയെ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടി; ഞെട്ടൽ മാറാതെ മലയാളി കുടുംബം


ദുബൈ:നമ്മൾ കയറുന്ന ലിഫ്റ്റിൽ ആ നാട്ടിലെ ഭരണാധികാരിയെ കണ്ടുമുട്ടിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു ഞെട്ടലിലാണ് എറണാകളും സ്വദേശിയായ അനസ് ജുനൈദ്. കഴിഞ്ഞദിവസം, അതും ദുബൈ ഭരണാധികാരിയുടെ ജന്മദിനത്തിലാണ് ഇവർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ലിഫ്റ്റിൽ കണ്ടുമുട്ടിയത്. ഇതിന്റെ ത്രില്ലിലാണ് മലയാളിയായ അനസും കുടുംബവും. ദുബൈ സന്ദർശിച്ച് മടങ്ങാൻ തയാറെടുക്കുമ്പോഴാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ഇവർ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടിയത്. നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ നിന്ന് തന്റെ അനുഭവം മീഡിയവണുമായി പങ്കുവെച്ചു അനസ്.

അറ്റ്‌ലാന്റിസ് ദി റോയൽ ഹോട്ടലിന്റെ എലിവേറ്ററിലാണ് ഇവർ അവിചാരിതമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിനെ കണ്ടുമുട്ടിയത്. അനസ്, ഭാര്യ തൻസീൽ, മകൾ മിഷേൽ, മകൻ ദൻയാൽ എന്നിവർ കയറിയ ലിഫ്റ്റിലാണ് ശൈഖ് മുഹമ്മദ് എത്തിയത്. മിഷേലിന്റെ തോളിൽ കൈവെച്ച് ശൈഖ് മുഹമ്മദ് വിശേഷങ്ങൾ തിരക്കി.

മുംബൈയിൽ സംരംഭകനായ അനസ് തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബത്തോടൊപ്പം ദുബൈ സന്ദർശിക്കാനെത്തിയതായിരുന്നു മടക്ക യാത്രയുടെ തൊട്ടു തലേനാളാണ് ഭരണാധികാരിയെ നേരിൽ കാണുന്നത്.

അറിയപ്പെടുന്ന ഇന്ത്യൻ യുവ സംരംഭകനായ അനസ് റഹ്‌മാൻ ജുനൈദ്, മലയാളികൾക്ക് സുപരിചിതനായ രാഷ്ട്രീയ നേതാവ് എം.ഐ ഷാനവാസിന്റെ സഹോദരൻ ഡോ. ജുനൈദിന്റെ മകനാണ്. ഭരണാധികാരിയുടെ ജന്മദിനത്തിൽ അദ്ദേഹം തങ്ങൾക്ക് മറക്കാനാവാത്ത ഒരു സമ്മാനം നൽകിയെന്ന ആഹ്ലാദത്തോടെയാണ് അനസും കുടുംബവും ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

Leave A Comment