ജാതിവിവിചേനം മുഖ്യപ്രമേയമാക്കി ബഹ്റൈൻ മീഡിയാ സിറ്റിക്ക് കീഴിലുള്ള ബിഎംസിഫിലിം പ്രൊഡക്ഷൻന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച അനക്ക് എന്തിന്റെ കേടാ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.https://youtu.be/rMX-fDR8qmk
ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ഓഗസ്റ്റ് 4-ന് കേരളത്തിന്റെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ “ഫാമിലി ഫീൽ ഗുഡ് മൂവി” കൂടിയാണ്.
ബാർബർ വിഭാഗത്തിൽ ജനിച്ച് വളർന്ന്, അത്തരം വിവേചനങ്ങൾ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലുള്ളവരുടെ അനുഭവങ്ങളും കോർത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണിതെന്ന പ്രത്യേകതയുമുണ്ട്.
സമീപ കാലങ്ങളിൽ ബാർബർ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് സാമൂഹികമായ പ്രസക്തിയും ഏറെയുണ്ടെന്ന് അണിയറ പ്രവർത്തകർ കരുതുന്നു.എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണ് ‘അനക്ക് എന്തിന്റെ കേടാ’
ചിത്രത്തിൽ ബഹ്റൈനിൽ നിന്നും മലയാള സിനിമയിൽ എത്തിയ പ്രശസ്ത താര ദമ്പതികളായ പ്രകാശ് വടകര,ജയമേനോൻ,കൂടാതെ സ്നേഹ അജിത്ത് ഒപ്പം നിരവധി പ്രവാസി കലാകാരന്മാരും അഭിനയതാക്കളായിട്ടുണ്ട്.
രചന, സംവിധാനം: ഷമീർ ഭരതന്നൂർനിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്,ബാനർ: ബി.എം.സി ഫിലിം െപ്രാഡക്ഷൻ.,ഛായാഗ്രഹണം: ഗൗതം ലെനിൻ രാജേന്ദ്രൻ,എഡിററർ: നൗഫൽ അബ്ദുല്ല,പശ്ചാത്തല സംഗീതം:ദീപാങ്കുരൻ,കൈതപ്രം,സംഗീതം: പണ്ഡിറ്റ് രമേശ് നാരായൻ, നഫ്ല സാജിദ്, യാസിർ അഷറഫ്.,ഗാനരചന: വിനോദ് വൈശാഖി, എ.കെ നിസാം, ഷമീർ ഭരതന്നൂർ.,ആലാപനം: വിനീത് ശ്രീനിവാസൻ, സിയ ഉൾ ഹഖ്, കൈലാഷ്, യാസിർ അഷറഫ്.,ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്.,അഭിനയിച്ചവർ: അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ, ജയ മേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, ഡോ: പി വി ചെറിയാൻ, അജി സർവാൻ, പ്രവീൺ നമ്പ്യാർ, ഡോ: ഷിഹാൻ അഹമ്മദ്, ശിവകുമാർ കൊല്ലറേത്ത്, ഷാഹുൽ ഹമീദ് ചുള്ളിപ്പാറ, മേരി ജോസഫ്, ഫ്രഡി ജോർജ്, സന്തോഷ് ജോസ് തുടങ്ങിയവർ.