ബഹ്‌റൈനിൽ പ്രവാസി വനിത വാഹന൦ ഇടിച്ച് മരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ പ്രവാസി വനിത വാഹന൦ ഇടിച്ച് മരിച്ചു

ബഹ്‌റൈനിൽ പ്രവാസി വനിത വാഹന൦ ഇടിച്ച് മരിച്ചു


മനാമ: ബഹ്‌റൈനിൽ തിരുവനന്തപുരം സ്വദേശിനി വാഹനമിടിച്ചു മരിച്ചു. ഇവിടെ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരിയാണ് വാഹനമിടിച്ചു മരിച്ചത്. നാൽപത്തിയാറു വയസായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞു കിങ് ഫൈസൽ ഹൈവേയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അവിവാഹിതയാണ്. മാതാവ്: മഞ്ജു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ  മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ സി ആർ എഫ് നനടത്തി വരുന്നു.

Leave A Comment