സതേൺ ഗവർണറേറ്റിൽ എൽഎംആർഎ പരിശോധന.

സതേൺ ഗവർണറേറ്റിൽ എൽഎംആർഎ പരിശോധന.


ബഹ്‌റൈൻ: സതേൺ ഗവർണറേറ്റ്, ദേശീയ പാസ്‌പോർട്ട് -താമസകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച്സംഘടിപ്പിച്ച പരിശോധനയിൽ നിരവധി താമസ തൊഴിൽ നിയമ ലംഘകർ പിടിയിലായി.ഇവരെ തുടർ നിയമ നട പടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സാഹകരിച്ച് തുടർച്ചയായി ഇത്തരം പരിശോധനകൾ തുടരുമെന്നും LMRA അധികൃതർ വ്യക്തമാക്കി.ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ LMRA-യുടെ വെബ്സൈറ്റായ www.lmra.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ 17-50-60-55 എന്ന നമ്പറിൽ വിളിച്ചോ, സർക്കാർ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതു ജനങ്ങളോടും അറിയിച്ചു.

Leave A Comment