ഇന്ത്യൻ ലേഡീസ് അസോസിയേഷൻ “ഇൻഡക്ഷൻ സെറിമണി” ഒരുക്കി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ലേഡീസ് അസോസിയേഷൻ “ഇൻഡക്ഷൻ സെറിമണി” ഒരുക്കി

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ “ഇൻഡക്ഷൻ സെറിമണി” ഒരുക്കി


ബഹ്‌റൈൻ : ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായി “ഇൻഡക്ഷൻ സെറിമണി” ഒരുക്കി . പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥി. ശാരദാ അജിത്ത് പ്രസിഡണ്ടായും ഡോ. തേജേന്ദർ കൗർ സർന ജനറൽ സെക്രട്ടറിയായുമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

സുനന്ദ ഗെയ്ക്വാദ് (വൈസ് പ്രസിഡന്റ്), കിരൺ അഭിജിത് മംഗ്ലെ (ട്രഷറർ), രാകാ മുഖോപാധ്യായ (സെക്രട്ടറി പബ്ലിക് റിലേഷൻസ്), അഞ്ജന മിശ്ര (സെക്രട്ടറി മെമ്പർഷിപ്പ്), കൈഹേകുഷൻ ഒമർ കാസി (സെക്രട്ടറി എന്റർടൈൻമെന്റ്), വിജയ് ലക്ഷ്മി ശർമ്മ (സെക്രട്ടറി ഓപ്പറേഷൻസ്), പ്രദ്ന്യ സുബന്ധ് (സെക്രട്ടറി ആക്ടിവിറ്റി) എന്നിവർ അടങ്ങുന്നതാണ് 2023-2024 ലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Leave A Comment