ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു


മനാമ: ഐവൈസിസി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് യോഗം സംഘടിപ്പിച്ചു. ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു.ഹമദ് ടൗണിലെ സംഘടനയുടെ സൗമ്യ മുഖമായിരുന്നു കബീർ എന്ന് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അനുസ്മരിച്ചു. നാട്ടിൽ സജീവമായി സംഘടനാ പ്രവർത്തനം നടത്തിയിരുന്ന കബീർ ബഹ്രൈനിലെത്തിയിട്ടും സഹജീവികളെ സഹായിക്കുന്നതിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു എന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഭാരവാഗികൾ അഭിപ്രായപ്പെട്ടു.
അലൻ ഐസക്,നിധീഷ് ചന്ദ്രൻ,അജ്മൽ ചാലിൽ,അനസ് റഹിം,ജോൺസൻ കൊച്ചി,ഷഫീക് കൊല്ലം,സുലൈമാൻ,ഹരിദാസ്,നസീർ പാങ്ങോട്,അരുൺ കുമാർ, അബ്ദുൾ കലാം,വിജയൻ,സജീവൻ,ഷിന്റോ,സലിം,ബൈജു എന്നിവർ സംസാരിച്ചു.ശരത് കണ്ണൂർ അനുശോചന യോഗത്തിലെത്തിയവർക്ക് നന്ദി അറിയിച്ചു.

Leave A Comment