കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്ത 3 ശതമാനം ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

  • Home-FINAL
  • Business & Strategy
  • കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്ത 3 ശതമാനം ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്ത 3 ശതമാനം ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്


ന്യൂസ്‌ ഡെസ്ക്: കേന്ദ്ര സർക്കാർ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വർദ്ധിപ്പിച്ച് 45 ശതമാനമാക്കി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ക്ഷാമബത്തയിലെ ഏറ്റവും പുതിയ വർദ്ധന 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഡിഎ വർദ്ധനവ് നടപ്പിലാക്കുക. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ക്ഷാമബത്ത ഉയർത്തുന്നതുകൊണ്ടുള്ള പ്രയോജനമുണ്ടാവുക.

തൊഴിൽമന്ത്രാലയത്തിന് കീഴിലെ ലേബർ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന പുതിയ ഉപഭോക്തൃ വില സൂചിക( സിപിഐ-ഐഡബ്ല്യു) 2023 ജൂലായ് 31-ന് പുറത്തിറങ്ങിയിട്ടുണ്ട്.. ക്ഷാമബത്തയിൽ നാല് ശതമാനം പോയിന്റ് വർദ്ധനവാണ് തങ്ങൾ ആവശ്യപ്പെടുന്നത് . എന്നാൽ ക്ഷാമബത്ത വർദ്ധന മൂന്ന് ശതമാനത്തിൽ അൽപ്പം കൂടുതൽ വേണമെന്നാണ് സർക്കാർ കണക്ക്. അതിനാൽ ഡിഎ മൂന്ന് ശതമാനം പോയിൻറ് വർധിച്ച് 45 ശതമാനമാക്കാനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ റെയിൽവെമെൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്ര. പിടിഐയോട് പറഞ്ഞു.

ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് പുതുക്കുക. 2023 മാർച്ച് 24 ന് അവസാനമായി ഡിഎ പരിഷ്കരിച്ചത്, 2023 ജനുവരി 1 മുതൽ ഉള്ള കാലയളവിനാണ് നടപ്പിലാക്കിയത്..ജനുവരിയിൽ കേന്ദ്ര സർക്കാർ ഡിഎ 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി നാല് ശതമാനം വർധിപ്പിച്ചിരുന്നു. നിലവിൽ വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും കണക്കിലെടുത്താണ് ക്ഷാമബത്ത മൂന്ന് ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2023 ജനുവരി മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമബത്തയും അധിക ഗഡു നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്ത ഡിഎ വർദ്ധനവിന് 12,815 കോടിരൂപയാണ് സർക്കാർ ചെലവഴിക്കുക

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 69.76 ലക്ഷം പെൻഷൻകാരുമുണ്ട്. വരാനിരിക്കുന്ന ക്ഷാമബത്ത വർധനവുകൾ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു പോലെ പ്രയോജകരമായിരിക്കും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത നൽകുന്നതെങ്കിൽ അടിസ്ഥാന പെൻഷന്റെ അടിസ്ഥാനത്തിലാണ് ഡിആർ നൽകിവരുന്നത് .സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ്.

Leave A Comment