തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം, ഒരാൾ മരിച്ചു

  • Home-FINAL
  • Business & Strategy
  • തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം, ഒരാൾ മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം, ഒരാൾ മരിച്ചു


തിരുവനന്തപുരം: വിമാനത്താവളത്തിലെ ഏപ്രണിനു സമീപം ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാർ കമ്പനി തൊഴിലാളി അനിൽകുമാർ (48) മരിച്ചു. 3 പേർ പരിക്കേറ്റ്‌ ചികിത്സയിലാണ്.

ഹൈമാസ്റ്റ് ലൈറ്റ് പതിവ് അറ്റകുറ്റ പണികൾക്കായി താഴേക്കു ഇറക്കുന്നതിനിടെ സുരക്ഷാ കേബിൾ പൊട്ടി താഴെ നിന്ന തൊഴിലാളികൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ എയർപോർട്ട് ആംബുലൻസിൽ റൺവേ ക്രോസ്സ് ചെയ്തു അനന്തപുരി ആശുപത്രിയിൽ എത്തിച്ചു. നോബിൾ, രഞ്ജിത്ത്, അശോക് എന്നിവരാണ് ചികിത്സയിലുള്ളത്.

Leave A Comment