ഇന്ന് ശ്രാവണത്തിന് മധുരമേറും…. പായസ മത്സരത്തിന് ആവേശവുമായി രാജ് കലേഷും, മാത്തുക്കുട്ടിയും

  • Home-FINAL
  • Business & Strategy
  • ഇന്ന് ശ്രാവണത്തിന് മധുരമേറും…. പായസ മത്സരത്തിന് ആവേശവുമായി രാജ് കലേഷും, മാത്തുക്കുട്ടിയും

ഇന്ന് ശ്രാവണത്തിന് മധുരമേറും…. പായസ മത്സരത്തിന് ആവേശവുമായി രാജ് കലേഷും, മാത്തുക്കുട്ടിയും


ബഹ്റൈൻ : കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ” ശ്രാവണം 2023″ ന്റെ ഭാഗമായുള്ള ” പായസം മത്സരം ” ഓഗസ്റ്റ് 24 വ്യാഴാഴ്ച വൈകുന്നേരം 7 30ന്  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ പായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സരത്തിൽ പ്രശസ്ത പാചകവിദഗ്ധനും  ടെലിവിഷൻ അവതാരകനുമായ ശ്രീരാജ് കലേഷും, അവതാരകനും സംവിധായകനുമായ ശ്രീ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും.
മത്സരത്തിന് സാക്ഷികളാകുവാനും പങ്കെടുക്കുന്ന പായസങ്ങളുടെ വൈവിധ്യങ്ങൾ രുചിച്ചറിയുവാനും  പായസമേളയിലേക്ക് ഏവർക്കും സ്വാഗതം,കൂടുതൽ വിവരങ്ങൾക്ക് സിജി ബിനു (കൺവീനർ) 36302137 വേണുഗോപാൽ ബി (ജോ.കൺവീനർ) 36662850  മോഹന പ്രസാദ് (ജോ.കൺവീനർ) 39175977.

Leave A Comment