പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌റൈനിലെത്തുന്നു.

  • Home-FINAL
  • Business & Strategy
  • പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌റൈനിലെത്തുന്നു.

പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌റൈനിലെത്തുന്നു.


മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേരുന്ന പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരിയുടെ വിവിധ പരിപാടികൾക്ക്‌ അൽ ഫുർഖാൻ സെന്റർ രൂപം നൽകി.ഒക്‌ടോബർ അഞ്ചാം തീയ്യതി വ്യാഴാശ്ച രാത്രി വെസ്റ്റ്‌ റിഫ ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും.

ആറാം തീയ്യതി വെള്ളിയാഴ്ച രാത്രി 7 മണിക്ക്‌ മനാമ കെഎംസിസി ഹാളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.അൽ ഫുർഖാൻ മദ്‌റസ വാർഷിക പരീക്ഷയിൽ അഞ്ചാം തരം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും മുഴുവൻ ഗ്രേഡുകളിലും ഉന്നത മാർക്ക്‌ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്‌ വിതരണവും കുടുംബ സംഗമത്തിൽ വെച്ച്‌ നടക്കുമെന്ന് പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം അറിയിച്ചു. തുടർന്ന് മക്കളും മാതാപിതാക്കളും എന്ന വിഷയത്തിൽ ഉനൈസ്‌ പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും.

അൽ ഫുർഖാൻ സെന്റർ ചെയർമാൻ ശൈഖ്‌ ഡോ അബ്ദുല്ലാഹ്‌ അബ്ദുൽ ഹമീദ്‌ അസ്സഅദി പരിപാടി ഉദ്‌ഘാടനം ചെയ്യുംപതിമൂന്നാം തീയ്യതി മനാമ കെഎംസിസി ഹാളിൽ മുൻകൂട്ടി രജിസ്തർ ചെയ്ത ടീനേജ്‌-യൂവജന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടീൻസ്‌ സ്പിരിച്ചുവൽ കോൺക്ലേവിൽ അദ്ദേഹം പ്രസന്റേഷൻ നടത്തും.കൂടുതൽ വിവരങ്ങൾക്ക്‌: 3310 6589, 3916 2999, 3352 6880 എന്നീ നമ്പറിൽ ബെന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Leave A Comment