നാടൻപന്തുകളി ഫൈനൽ മത്സരം ഒക്ടോബർ 13 ന്

നാടൻപന്തുകളി ഫൈനൽ മത്സരം ഒക്ടോബർ 13 ന്


മനാമ: കെ.എൻ.ബി.എ കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം സെപ്റ്റംബർ 8 മുതൽ നടന്നുവരികയാണ്. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം നിർവഹിച്ച മത്സരങ്ങൾ പ്രശസ്ത നാടൻപന്തുകളികാരൻ കെ .ഇ ഈശോ ഇരാച്ചേരിൽ പന്തുവെട്ടി തുടക്കംകുറിച്ചത്.

കെ.എൻ.ബി.എ പ്രസിഡന്റ് മോബി കുരിയാക്കോസ് അധ്യക്ഷതവഹിച്ച ഉത്ഘാടനസമ്മേളത്തിൽ കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ഷോൺപുന്നൂസ് നന്ദിപറയുകയും ചെയ്തു. OICC ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ബി.കെ.എൻ.ബി.എഫ് ചെയർമാൻ റെജി കുരുവിള, ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റോബിൻ എബ്രഹാം, ബി.കെ.എൻ.ബി.എഫ് സെക്രട്ടറി മനോഷ് കോര എന്നിവർ ആശംസകൾ നേർന്നു.ഒക്ടോബർ 6 ന് സെമിഫൈനലും ഒക്ടോബർ 13 ന് ഫൈനലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Leave A Comment