ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.

ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.


മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.

ഒക്ടോബർ 6 വെള്ളിയാഴ്ച വി. കുർബ്ബാനന്തരം നടന്ന സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ശ്രീ ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് പൊന്നാട നൽകി ആദരിച്ചു

Leave A Comment