ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെ

  • Home-FINAL
  • Business & Strategy
  • ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെ

ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെ


മനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെയുള്ള തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാഷ്ടീയ,സാമൂഹിക, സാഹിത്യ, സിനിമ രംഗത്തെ പ്രമുഖരാണ് ഇത്തവണയും നമ്മോട് സംവദിക്കാൻ എത്തുന്നതെന്നും ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനായിരത്തിലധികം ടൈറ്റിലുകളിൽ ലക്ഷത്തിലധികം പുസ്തങ്ങളാണ് പുസ്തകമേളയിൽ ഉണ്ടായിരിക്കുകയെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ബികെഎസ് ബാബുരാജ് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് ബഹറൈനിലെ പുസ്തക പ്രേമികളെയും സാഹിത്യാസ്വാദകരെയും ക്ഷണിക്കുന്നതായി ജനറൽ വർഗ്ഗീസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ബുക്ക് ഫെസ്റ്റിവൽ കൺവീനർ ബിനു വേലിയിൽ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Leave A Comment