പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക് ക്യാമ്പയിനിന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക് ക്യാമ്പയിനിന് തുടക്കമായി

പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക് ക്യാമ്പയിനിന് തുടക്കമായി


ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ ഈ വര്‍ഷത്തെ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനിൽ ക്കുന്ന ക്യാമ്പയിനില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷണല്‍ തല ക്യാമ്പയിന്‍ പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി നിര്‍വ്വഹിച്ചു. ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം പദ്ധതി വിശദീകരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസികള്‍ക്കിടയില്‍ വായനാശീലം വര്‍ദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ടേബിള്‍ ടോക് ചര്‍ച്ചാ വേദി, വിദ്യാര്‍ത്ഥി വായന, കുടുംബ വായന, പ്രവാസി വായന പവലിയന്‍ തുടങ്ങീ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മുഴുവന്‍ ജനങ്ങളിലേക്കും സന്ദേശമെത്തിക്കുന്നതിനായി സെന്‍ട്രല്‍ തല പരിപാടികളും പ്രകമ്പനം എന്ന പേരില്‍ 42 യൂണിറ്റുകളില്‍ വിളംബരവും നടക്കും.ക്യാമ്പയിന്‍ വിജയത്തിനായി ഷാനവാസ് മദനി (ചെയര്‍മാന്‍) സിയാദ് വളപട്ടണം (വൈസ് ചെയര്‍മാന്‍), നിസാര്‍ എടപ്പാള്‍ (കണ്‍വീനര്‍), നൗഷാദ് കാസര്‍ഗോഡ് (ജോ.കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന നാഷണല്‍ സമിതിക്ക് രൂപം നല്‍കി.

Leave A Comment