ബഹ്റൈൻ ആദ്യ ദുരിതാശ്വാസ സഹായം ഗസ്സയിലേക്ക് അയച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ആദ്യ ദുരിതാശ്വാസ സഹായം ഗസ്സയിലേക്ക് അയച്ചു.

ബഹ്റൈൻ ആദ്യ ദുരിതാശ്വാസ സഹായം ഗസ്സയിലേക്ക് അയച്ചു.


മനാമ: യുദ്ധക്കെടുതികളിൽ ഉഴലുന്ന ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള  ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഗാസയിലേക്ക് ബഹ്‌റൈന്റെ ആദ്യത്തെ സഹായ൦ അയച്ചത്.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി  ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മേൽനോട്ടത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് 40 ടണ്ണോളം വരുന്ന മെഡിക്കൽ സാമഗ്രികളും, ഭക്ഷണവും, ദുരന്ത നിവാരണ സാമഗ്രികളും ഉൾപ്പെടെയുള്ള സഹായ൦  ബഹ്റൈൻ  കഴിഞ്ഞ ദിവസം അയച്ചത്. ഫൗണ്ടേഷൻ ഇന്റർനാഷണൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, പലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് സഹായം അയച്ചത് എന്നും യുദ്ധത്തിൽ വലയുന്ന ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതി ഗാസയിലെ ജനങ്ങൾക്ക് ഇത്തരം കൂടുതൽ സഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും,വരും ദിവസങ്ങളിലും സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്നു൦ ആർഎച്ച്എഫ് സെക്രട്ടറി ജനറൽ മുസ്തഫ അൽ സെയ്ദ് പറഞ്ഞു.

Leave A Comment