വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ 2023 ഓണം ആഘോഷം “പൊന്നോണസംഗമം “ഒക്ടോബർ 20 ന് ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെയാണ് നടന്നത്.പ്രസിഡന്റ്‌ കോശി സാമൂവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ബഹ്‌റൈൻ സീനിയർ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമാസ് മുഖ്യ അഥിതി ആയി പങ്കെടുത്തു,ഡബ്ല്യുഎം എഫ് സൗദി നാഷണൽ ട്രെഷറർ പ്രമുഖ വ്യവസായി എംഡി വർഗീസ് പെരുമ്പാവൂർ വീശിഷ്ഠ അഥിതി ആയി,കൂടാതെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി മറ്റ്‌ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും സന്നിഹിതരായി.

ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ കോർഡിനേറ്റർ മുഹമ്മദ്‌ സാലി സ്വാഗതംപ്രസംഗം നടത്തുകയും, പ്രസിഡന്റ്‌ കോശി സാമുവേൽ അധ്യക്ഷ പ്രസംഗവും ചെയ്ത ശേഷം മുഖ്യ അതിഥി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ മുൻ കോർഡിനേറ്റർ ലിമിനേഷ് അഗസ്റ്റിൻ, പൈലറ്റ് ലൈസൻസ് നേടിയതിനുള്ള ആദര സൂചകമായി മുഖ്യ അഥിതി മെമെന്റോ നൽകി ആദരിച്ചു,ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ ജനറൽ സെക്രട്ടറി പ്രതീഷ് തോമസ് മലയാളി സമൂഹത്തിൽ ഡബ്ല്യു.എം.എഫ് ന്റെ ഇടപെടലുകൾ വിശദീകരിക്കുകയും പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ട്രെഷറർ അലിൻ ജോഷി തന്റെ ആശംസ പ്രസംഗത്തിൽ പുതു തലമുറയ്ക്കുള്ള ഓണസന്ദേശം അറിയിച്ചു.

ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ഷബാന ഫൈസൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഡബ്ല്യു.എം.എഫ് ഇവന്റ് കോർഡിനേറ്റർ ശ്രീജിത്ത്‌ ഫറോക് , ഡബ്ല്യു.എം.എഫ് വനിതാ വിഭാഗം കോർഡിനേറ്റർ മിനി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും വേദിയിൽ അരങ്ങേറി. ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ, വൈസ് പ്രസിഡന്റ്‌ ഡോ: ഷബാന ഫൈസൽ, ട്രെഷറർ അലിൻജോഷി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷേർളി , ഷാരോൺ ,പ്രിയ ബാബ,റോയ് മാത്യു, ബിജു വർഗീസ്, ഷാജി ഡാനി , ബാബ കൊളങ്ങര എന്നിവർ മറ്റ് ക്രമീകരണകൾക്ക് നേതൃത്വം നൽകി.മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള, തിരുവാതിര, ഓണപ്പുടവ മത്സരം മറ്റ്‌ എണ്ണമറ്റ കലാരൂപങ്ങൾക്ക് പുറമെ ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ മെംബേർസ് പങ്കെടുത്ത വിവിധയിനം പരിപാടികളും നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി വിതയത്തിൽ, ബാബ കൊളങ്ങര , ബിജു വർഗീസ് ,ഷാജി ഡാനി, ഡബ്ല്യു.എം.എഫ് അംഗങ്ങളായ ബാബു വർഗിസ് , അശോക് മാത്യു , സുനിൽ കുമാർ എന്നിവർ വിഭവസമൃദമായ സദ്യക്ക് നേതൃത്ത്വം നൽകി.ചടങ്ങിൽ വെച്ച് മത്സരങ്ങളിൽ വിജയിൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മാനദാനം നടത്തുകയും ചെയ്തു.

 

Leave A Comment