ട്രെയിൻ ആക്രമണത്തിലെ പ്രതി പിടിയിലായെന്നത് വ്യാജവാർത്ത: ഐജി എ വിജയൻ

  • Home-FINAL
  • Business & Strategy
  • ട്രെയിൻ ആക്രമണത്തിലെ പ്രതി പിടിയിലായെന്നത് വ്യാജവാർത്ത: ഐജി എ വിജയൻ

ട്രെയിൻ ആക്രമണത്തിലെ പ്രതി പിടിയിലായെന്നത് വ്യാജവാർത്ത: ഐജി എ വിജയൻ


കോഴിക്കോട്:എലത്തൂരിൽട്രെയിൻആക്രമണത്തിലെപ്രതികസ്റ്റഡിയിലെന്ന വാർത്ത തള്ളി ഐജി എ.വിജയൻ. ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിൽ ആരും പിടിയിലായിട്ടില്ലെന്നും പ്രതി എടിഎസിന്റെ കസ്റ്റഡിയിൽ ഇല്ലെന്നും ഐജി വ്യക്തമാക്കി.അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർഅന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈംബ്രാഞ്ച്ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണസംഘത്തിൽഉൾപ്പെടുത്തിയിരിക്കുന്നത്.ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ്സംഘത്തിലുള്ളത്.

ഇത്കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ‌ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അം​ഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമിഓടിരക്ഷപ്പെട്ടിരുന്നു.

പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേകഅന്വേഷണ സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്.നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന്സൂചനകിട്ടിയതായി പൊലീസ്വ്യക്തമാ ക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലെ ആളിനോട് സാമ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതേതുടർന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കാലിന് പൊള്ളലേറ്റതിന്ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

Leave A Comment