അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. രണ്ടുപേരെ വെറുതേവിട്ടു. 4,11 പ്രതികളെയാണ് വെറുതേവിട്ടത്. കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ നാളെ വിധിക്കും. മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷവിധിക്കുന്നത്.
നാലും 11ഉം പ്രതികള്‍ ഒഴികെ മറ്റു പ്രതികളായ ഹുസൈന്, ഷംസുദീന്‍, രാധാകൃഷ്ണന്, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍കരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, 11ാം പ്രതി മരയ്ക്കാര്‍ എന്നിവരെ കോടതി വെറുതെവിട്ടു.
2018 ഫെബ്രുവരി 22നാണ് 27കാരനായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണാര്‍ക്കാട് എസ് സിഎസ്ടി കോടതിയാണ് കേസില്‍ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നീതി പ്രതീക്ഷിച്ചു കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്.
3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര് വിചാരണക്കിടെ കൂറുമാറിയിരുന്നു